ജില്ലാ റവന്യൂ കലോത്സവം ഇന്ന് സമാപിക്കും
കഴിഞ്ഞ ഒരാഴ്ചയായി നടന്നു വന്നിരുന്ന ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരുടെ കലാ-കായിക മേള ഇന്ന് (27-04-2022 ) സമാപിക്കും. മിമിക്രി, മോണോ ആക്ട്, തബല, തിരുവാതിര, നാടോടി നൃത്തം, നാടന്‍ പാട്ട്, സിനിമാറ്റിക് ഡാന്‍സ്, മോഹിനിയാട്ടം എന്നീ മത്സരങ്ങളാണ് ഇന്ന് നടക്കുക. എറണാകുളം ടൗണ്‍ ഹാളാണ് മത്സരങ്ങളുടെ വേദി. കായിക മത്സരങ്ങള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു.
മേളയുടെ സമാപനത്തോടനുബന്ധിച്ച്
വൈകിട്ട് നാലരയ്ക്ക് സാസ്കാരിക സമ്മേളനവും സാംസ്കാരിക ഘോഷയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. സമാപന ചടങ്ങും സാംസ്‌കാരിക സമ്മേളനവും വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ടി.ജെ വിനോദ് എം. എൽ.എ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഹൈബി ഈഡൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കൊച്ചി മേയർ അഡ്വ. എം അനിൽ കുമാർ, ജില്ലാ കളക്ടർ ജാഫർ മാലിക്, എന്നിവരുടെ സാന്നിധ്യമുണ്ടാകും. പ്രശസ്ത സിനിമാ താരം കുഞ്ചാക്കോ ബോബൻ വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
ജില്ലാ ഡവലപ്‌മെന്റ് കമ്മീഷ്ണർ എ. ഷിബു, ഫോർട്ട് കൊച്ചി സബ് കലക്ടർ പി. വിഷ്ണുരാജ്, അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് എസ്. ഷാജഹാൻ, ഡെപ്യൂട്ടി കളക്ടർമാരായ വൃന്ദ ദേവി, ജെസ്സി ജോൺ, പി.ബി സുനിലാൽ, എൻ.എസ് ബിന്ദു, എസ്. ബിന്ദു, അനിൽ ഫിലിപ്പ്, ഫിനാൻസ് ഓഫീസർ എം. ഗീത, സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ കെ.കെ സുനിൽ, കോർപ്പറേഷൻ വാർഡ് കൗൺസിലർ കാജൽ സലിം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
- Log in to post comments