Skip to main content

കോഫി കിയോസ്‌കുകള്‍ പൂട്ടരുത്

തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ആഹാരം ലഭിക്കുന്ന കോഫി കിയോസ്‌കുകള്‍ പൂട്ടരുതെന്നും തൃശൂര്‍ താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ശക്തന്‍-കണ്ണംകുളങ്ങര റോഡ് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും പുതിയ റേഷന്‍ കാര്‍ഡില്‍ സാങ്കേതിക പിഴവു മൂലമുണ്ടായ അപാകതകള്‍ പരിഹരിക്കണമെന്നും യോഗം നിര്‍ദ്ദേശം നല്‍കി. തൃശൂര്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കൃഷി വകുപ്പ് മന്ത്രിയുടെ പ്രതിനിധി എം എം വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആന്റോ സി ജെ, ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ടി സണ്ണി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ജോണ്‍സണ്‍ കാഞ്ഞിരത്തിങ്കല്‍, ഷൈജു ബഷീര്‍, ഷാഹുല്‍ ഹമീദ്, ഗ്രേയ്‌സ് എം ഡി, ജോയ്‌സണ്‍ ചാലിശ്ശേരി, ഷീന പറയങ്ങാട്ടില്‍ എന്നിവരും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും പങ്കെടുത്തു. തൃശൂര്‍ തഹസില്‍ദാര്‍ കെ സി ചന്ദ്രബാബു സ്വാഗതവും ഹെഡ് ക്വാര്‍ട്ടേഴ്‌സ് തഹസില്‍ദാര്‍ ടി ജയശ്രീ നന്ദിയും പറഞ്ഞു.
 
 

date