Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

         വനിതാ ശിശുവികസന വകുപ്പിന്റെ കീഴിൽ എറണാകുളം ജില്ലയിലെ കാക്കനാട് 'എന്റെ കൂട്' സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി പന്തൽ, സ്റ്റേജ്, സൗണ്ട് സിസ്റ്റം തുടങ്ങിയവ  ഏകോപിപ്പിച്ച് നടത്തുന്നതിനായി സന്നദ്ധരായ അംഗീകൃത ഇവൻ്റ് മാനേജ്മെൻ്റ് സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരിൽ നിന്നും മത്സരസ്വഭാവമുള്ള  ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി മെയ് 5 ഉച്ചയ്ക്ക് രണ്ടു വരെ.

        ക്വട്ടേഷൻ സമർപ്പിക്കുന്ന കവറിന് പുറത്ത് 'എന്റെ കൂട് സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനുള്ള ക്വട്ടേഷൻ' എന്ന മേൽക്കുറിപ്പോടെ ജില്ലാ വനിതാ ശിശുവികസന ഓഫീസർ, ജില്ലാ വനിതാ ശിശുവികസന ഓഫീസ് എറണാകുളം, സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം - 682030 എന്ന വിലാസത്തിൽ അയക്കണം.  കൂടുതൽ വിവരങ്ങൾക്ക് : 0484-2952949

date