Post Category
യുവജനക്ഷേമവും യുവജനകാര്യവും സമിതി തെളിവെടുക്കും
കേരള നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി 11ന് രാവിലെ 10.30ന് പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴിലുളള സ്ഥാപനങ്ങള്‍, സ്റ്റേഡിയങ്ങള്‍ ജില്ലാ പഞ്ചായത്തിന് കീഴിലുളള വോളിബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവ രാവിലെ 11.30 ന് സന്ദര്‍ശിക്കും.
പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തില്‍ സ്‌പോര്‍ട്‌സ്, യുവജനക്ഷേമം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് വ്യക്തികള്‍ക്കും സംഘടനാ പ്രതിനിധികള്‍ക്കും പരാതികളും നിര്‍ദേശങ്ങളും നല്‍കാം.
പി.എന്‍.എക്‌സ്.2842/18
date
- Log in to post comments