അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ (ഇലക്ട്രിക്കല്‍) നിയമിക്കുന്നു
തിരുവനന്തപുരം ഡെവലപ്‌മെന്റ് അതോറിറ്റിയില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ (ഇലക്ട്രിക്കല്‍) നിയമിക്കുന്നു. സര്‍ക്കാര്‍ വകുപ്പില്‍ നിന്നോ, പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നോ വിരമിച്ചതും ഇലക്ട്രിക്കല്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറായി രണ്ട് വര്‍ഷമോ ഇലക്ട്രിക്കല്‍ അസിസ്റ്റന്റ് എന്‍ജിനീയറായി 10 വര്‍ഷമോ സേവന പരിചയവും, ബഹുനില മന്ദിരങ്ങളുടെ വൈദ്യുത പ്രതിഷ്ഠാപനങ്ങളും ലിഫ്റ്റ്, ജനറേറ്റര്‍ മുതലായവ പരിപാലിച്ച് പരിചയമുളളവര്‍ക്ക് അപേക്ഷിക്കാം. 15,000 രൂപയാണ് പ്രതിമാസ വേതനം. വിശദമായ ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുകളും തപാല്‍ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ കവറും സഹിതം അപേക്ഷ 20നകം സെക്രട്ടറി, തിരുവനന്തപുരം വികസന അതോറിറ്റി, ജയമാന്‍ഷന്‍, വഴുതക്കാട്, ശാസ്തമംഗലം പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം.
പി.എന്‍.എക്‌സ്.2853/18
- Log in to post comments