ഉണ്ണായി വാരിയർ സ്മാരക കലാനിലയം വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നു
ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ പി.എസ്.സി അംഗീകൃത കഥകളി വേഷം, കഥകളി സംഗീതം (ആറ് വർഷ കോഴ്സ്), ചെണ്ട, മദ്ദളം (നാല് വർഷ കോഴ്സ്), ചുട്ടി (മൂന്ന് വർഷ കോഴ്സ്), എന്നീ വിഷയങ്ങളിൽ ഡിപ്ലോമ കോഴ്സുകളിലേക്കും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മേൽ പറഞ്ഞ വിഷയങ്ങളിൽ ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ നേടിയവർക്ക് അതത് വിഷയങ്ങളിൽ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. ഏഴാം സ്റ്റാന്‍റേർഡ് പാസ് ആണ് ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനത്തിന് നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മുന്‍ഗണന നൽകും. പരിശീലനവും, ഭക്ഷണം ഒഴികെയുളള താമസ സൗകര്യവും സൗജന്യമാണ്. കഥകളി വേഷം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കും. പ്രാഥമിക വിദ്യാഭ്യാസത്തിനുളള സൗകര്യം നൽകും. താത്പര്യമുളളവർ രക്ഷിതാവിന്‍റെ സമ്മതപത്രവും ഫോൺ നമ്പരുമടങ്ങുന്ന അപേക്ഷ വെളളക്കടലാസിൽ തയാറാക്കി സ്വന്തം മേൽവിലാസം എഴുതിയ അഞ്ച് രൂപ സ്റ്റാമ്പൊട്ടിച്ച കവറടക്കം മേയ് 12-ന് മുമ്പ് കലാനിലയം ഓഫീസിൽ ലഭിക്കത്തക്ക വിധം സെക്രട്ടറി, ഉണ്ണായി വാരിയർ സ്മാരക കലാനിലയം, ഇരിങ്ങാലക്കുട 680121, തൃശൂർ, ഫോൺ 0480-2822031. വിലാസത്തിൽ ലഭിക്കണം.
- Log in to post comments