Post Category
ക്ഷേത്രങ്ങളില്‍ ട്രസ്റ്റി ഒഴിവ്
പാലക്കാട് ജില്ലയില്‍ ദേവസ്വത്തിന് കീഴിലുളള ക്ഷേത്രങ്ങളില്‍ ട്രസ്റ്റിമാരുടെ ഒഴിവുകളിലേയ്ക്ക് ഹിന്ദുമത വിശ്വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പാലക്കാട് താലൂക്ക് അകത്തേത്തറ വില്ലേജില്‍ ചാത്തന്‍കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നിയമനത്തിന് ജൂലൈ 30 നകവും മണ്ണാര്‍ക്കാട് താലൂക്ക് എടത്തനാട്ടുകര വില്ലേജില്‍ പാതിരമണ്ണ-കരുമനപ്പന്‍- മാരാട്ടുകാവിലേയ്ക്ക് ജൂലൈ 11 നകവും അപേക്ഷിക്കണം.
ആലത്തൂര്‍ താലൂക്ക് കുത്തന്നൂര്‍ വില്ലേജ് കോതമംഗലം ശിവക്ഷേത്രത്തിലേയ്ക്ക് ട്രസ്റ്റിയായി സന്നദ്ധ സേവനത്തിന് ജൂലൈ 10 നകവും പെരിങ്ങോട്ടുകുറിശ്ശി വില്ലേജ് മന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ സന്നദ്ധ സേവനത്തിന് ജൂലൈ 20 നകവും അപേക്ഷിക്കണം. പാലക്കാട് അസിസ്റ്റന്‍റ് കമ്മീഷനറുടെ ഓഫീസിലും ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസിലും അപേക്ഷാ ഫോം ലഭിക്കും.
date
- Log in to post comments