Post Category
മോട്ടിവേറ്റർമാരെ നിയമിക്കുന്നു
ആലപ്പുഴ: മത്സ്യമേഖലയിലെ മാനവശേഷി വികസവുമായി ബന്ധപ്പെട്ട് ജില്ലയിൽ നടപ്പാക്കുന്ന സോഷ്യൽ മൊബൈലൈസേഷൻ എന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മത്സ്യഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽപ്പെട്ട ബിരുദമുള്ളവരിൽ നിന്ന് 33 മോട്ടിവേറ്റർമാരെ താൽക്കാലികമായി നിയമിക്കുന്നു. താൽപര്യമുള്ളവർ മത്സ്യത്തൊഴിലാളിയാണെന്ന് തെളിക്കുന്ന ക്ഷേമനിധി പാസ് ബുക്കിന്റെ അസൽ, യോഗ്യത തെളിക്കുന്ന രേഖകൾ, ബാങ്ക പാസ് ബുക്ക് എന്നിവയുമായി നേരിൽ കൂടിക്കാഴ്ചയ്ക്ക് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ജൂലൈ 13ന് രാവിലെ 11ന് ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0477- 2251103.
(പി.എൻ.എ. 1593/2018)
date
- Log in to post comments