Post Category
എക്‌സിബിഷന്‍ സംഘടിപ്പിച്ചു.
പ്രസ്‌ക്ലബ്ബും ജില്ലാ ഇന്‍ഫര്‍മേഷന്‍ വകുപ്പും സംയുക്തമായി 'വേള്‍ഡ്കപ്പ് ഫുട്ബോള്‍ ഫൈനലിന് മുന്നെ ഒരു ഫൈനല്‍ വിവിധ ലോക ഭാഷ പത്രങ്ങളിലൂടെ' എക്സിബിഷന്‍ സംഘടിപ്പിച്ചു. മുന്നിയൂര്‍ ഗവ യു.പി സ്‌കൂള്‍ പ്രധാനാധ്യാപകനായ സുബൈര്‍ കളിയാട്ടമുക്കിന്റെ ശേഖരത്തിലുള്ള 2006 ലോകകപ്പ് ഫുട്ബോളിന്റെ വാര്‍ത്തകളുമായി വന്ന വിവിധ ഭാഷ പത്രങ്ങള്‍, മാഗസിനുകള്‍ എന്നിവയാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്. പ്രദര്‍ശനം മലപ്പുറം ഡി.ഡി.ഇ നിര്‍മ്മല ദേവി ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്ബ് സെക്രട്ടറി സുരേഷ് എടപ്പാള്‍ അധ്യക്ഷത വഹിച്ചു. സിഡ്നി ഒളിബിക്സ് അടക്കം നേരത്തേയും വിവിധ പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട് സുബൈര്‍.
date
- Log in to post comments