Skip to main content

അക്ഷരശ്രീ- കൊണ്ടോട്ടിയിലെ കിഡ്‌സ് പാര്‍ക്കുകളുടെ മണഡലം തല ഉദ്ഘാടനം

 

കൊണ്ടോട്ടി മണ്ഡലത്തില്‍ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടു നടപ്പിലാക്കുന്ന അക്ഷരശ്രീ പദ്ധതിയുടെ ഭാഗമായുള്ള കിഡ്‌സ് പാര്‍ക്കുകളുടെ മണ്ഡലം തല ഉദ്ഘാടനം നെടിയിരുപ്പ് ചിറയില്‍ ജി.എം.യു.പി. സ്‌കൂളില്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. നിര്‍വ്വഹിച്ചു. ഒരു എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നു പൊതു വിദ്യാലയങ്ങള്‍ക്കു കിഡ്‌സ് പാര്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി സംസ്ഥാനത്തിനു തന്നെ മാതൃകയാണെന്നു എം.പി പറഞ്ഞു.
ഉല്‍സവാന്തരീക്ഷത്തില്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ടി.വി. ഇബ്രാഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഹൈടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ സി. നാടിക്കുട്ടി നിര്‍വ്വഹിച്ചു. ഔഷധ സസ്യ തോട്ട ഉദ്ഘാടനം നഗരസഭ വൈസ്‌ചെയര്‍പേഴ്‌സണ്‍ പാലക്കല്‍ ഷറീനയും വാട്ടര്‍ പ്യൂരിഫയര്‍ ഉദ്ഘാടനം സ്ഥിര സമിതി ചെയര്‍മാന്‍ യു.കെ. മമ്മദിശയും നിര്‍വ്വഹിച്ചു. എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷാ വിജയികളെ നഗരസഭ സ്ഥിര സമിതി ചെയര്‍മാന്‍ പി.അഹമ്മദ് കബീര്‍ ആദരിച്ചു. ലൈബ്രറി പുസ്തക ശേഖരണോല്‍ഘാടനം നഗരസഭ കൗണ്‍സിലര്‍ വി.പി. സുഹറാബി നിര്‍വ്വഹിച്ചു. നഗരസഭ അംഗങ്ങളായ അഡ്വ.കെ.കെ. സമദ്, പി.എന്‍.മോതി, കെ.സി.ഷീബ, എ.പി. അബ്ദുറഹിമാന്‍, കെ.പി. ഖദീജ,  മെഡിക്കല്‍ ഓഫീസര്‍ ഡോ. ഫാത്തിമ നസ്‌റീന, എ.ഇ.ഒ കെ.ആശിഷ്, ബി.പി.ഒ എം.പി.ദിലീപ് കുമാര്‍, പി.ടി.എ.പ്രസിഡന്റ് പി.അലവി ഹാജി, ഹെഡ്മാസ്റ്റര്‍, എന്‍.എം. അബ്ദുല്‍ റഷീദ്, എസ്.എം.സി ചെയര്‍മാന്‍ വി.പി.സിദ്ധീഖ്, പി.വീരാന്‍കുട്ടി, എം.എ. റഹീം, പി.ഹബീബ് റഹ്മാന്‍, കെ.കെ.റഫീഖ്, വി.മണി, എന്‍.ടി.രാമചന്ദ്രന്‍, അഡ്വ.കെ.കെ.ഷാഹുല്‍ ഹമീദ്, കെ.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

മണ്ഡലത്തിലെ എട്ട് പ്രൈമറി വിദ്യാലയങ്ങളിലാണ് ടി.വി. ഇബ്രാഹീം എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നു 46.50 ലക്ഷം രൂപ ചെലവഴിച്ച് കിഡ്‌സ് പാര്‍ക്ക് നിര്‍മ്മിച്ചത്. ചിറയില്‍ സ്‌കൂളിനൊപ്പം വിവിധ പഞ്ചായത്ത്, നഗരസഭാ പരിധിയിലെ  ജി.എം.യു.പി. സ്‌കൂള്‍ മേലങ്ങാടി, ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ ചെറുകാവ്, ജി.എം.എല്‍.പി. സ്‌കൂള്‍ തടത്തില്‍പറമ്പ്, ജി.എം.എല്‍.പി. സ്‌കൂള്‍ പരതക്കാട്, ജി.എല്‍.പി.സ്‌കൂള്‍ പൊാട്, ജി.എല്‍.പി.സ്‌കൂള്‍ കാരാട്, ജി.എം.എല്‍.പി. സ്‌കൂള്‍ മപ്രം എന്നിവിടങ്ങളിലും കിഡ്‌സ് പാര്‍ക്ക് നിര്‍മ്മിച്ചിട്ടുണ്ട്. പദ്ധതി പ്രകാരം പൂന്തോട്ടത്തോടൊപ്പം പാര്‍ക്കില്‍ സീസോ, ഊഞ്ഞാല്‍, ഗോള്‍സിങ്ങ്, ഡബിള്‍ സിങ്ങ്, ഗ്യാങ്ങ് സിങ്ങ്, കോര്‍ണര്‍ സിറ്റിങ്ങ് ഉള്‍പ്പെടെ സൗകര്യങ്ങളുണ്ടാവും. വിവിധ ഘട്ടങ്ങളിലായി മണ്ഡലത്തിലെ മുഴുവന്‍ പ്രൈമറി സ്‌കൂളുകളിലും പദ്ധതി വ്യാപിപ്പിക്കുമെന്നു ടി.വി.ഇബ്രാഹീം എം.എല്‍.എ അറിയിച്ചു.

മണ്ഡലത്തില്‍ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് ആസൂത്രണം ചെയ്ത അക്ഷരശ്രീ പദ്ധതി സംസ്ഥാന സര്‍ക്കാറിന്റ  പൊതുവിദ്യാഭ്യാസ ശാക്തീകരണ യജ്ഞത്തിന് ഊര്‍ജ്ജം പകരും. അടിസ്ഥാന സൗകര്യങ്ങള്‍ കുറവുള്ള വിദ്യാലയങ്ങളില്‍ കെട്ടിട നിര്‍മ്മാണം, യാത്രാ സൗകര്യത്തിന് വേണ്ടി സ്‌കുള്‍ ബസ്, സ്മാര്‍ട്ട് ക്ലാസ്സ്‌റൂമുകള്‍, ഏകീകൃത പെയിന്റിംഗ്, ഗുണമേ• വര്‍ദ്ധനവിന് ബോധവത്കരണ,പരിശീലന  പരിപാടികള്‍ തുടങ്ങിയവ പദ്ധതിയില്‍  ഉള്‍പ്പെടുത്തിയിട്ടുണ്ട്. എം.എല്‍.എ.യുടെ മണ്ഡലം ആസ്തി വികസന  പദ്ധതിയിലും സംസ്ഥാന സര്‍ക്കാറിന്റെ വിവിധ പദ്ധതികളിലും ഉള്‍പ്പെടുത്തി 30.34 കോടി രൂപ സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് ലഭ്യമാക്കിയിട്ടുണ്ട്. 2016-2017 സാമ്പത്തിക വര്‍ഷം 6 സ്‌കൂളുകള്‍ക്കും 2017-18 വര്‍ഷം 8 സ്‌കൂളുകള്‍ക്കും ബസ്സുകള്‍ അനുവദിച്ചു. മണ്ഡലത്തിലെ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ആക്കുന്ന പ്രവൃത്തി കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം നിര്‍വ്വഹിച്ചിരുന്നു.

 

date