ഭൂമി വില്‍ക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഭൂരഹിത കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് ഭൂമി വില്‍ക്കുന്നതിന് തയ്യാറുള്ള ഭൂവുടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ആദിവാസി പുനരധിവാസ ജില്ലാമിഷന്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ മുഖേന ഭൂമി വാങ്ങുന്നതിലേക്ക് ഉടമസ്ഥര്‍ തങ്ങളുടെ ഉടമസ്ഥതയിലുളള വാസയോഗ്യമായ ഭൂമി (കുടിവെള്ള ലഭ്യത, റോഡ്, വൈദ്യുതി തുടങ്ങയവയടക്കം യാതൊരുവിധ നിയമക്കുരുക്കുകളിലും ഉള്‍പ്പെടാത്ത, ബാധ്യതകളില്ലാത്ത വാസയോഗ്യമായ ഉത്തമഭൂമി) വില്‍ക്കുന്നതിന് തയ്യാറാണെന്ന സമ്മതപത്രം ഉള്‍പ്പെടുത്തി വേണം അപേക്ഷ നല്‍കേണ്ടത്. കുറഞ്ഞത് ഒരേക്കര്‍ വരെയുള്ള ഭൂമിയുടെ ഉടമസ്ഥര്‍ക്ക് വില്‍പ്പനക്കായി അപേക്ഷിക്കാം. തികച്ചും സുതാര്യവും വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഭൂമി വിലക്ക് വാങ്ങുന്നതിന് ഉദ്ദേശിച്ച് ആവിഷ്‌ക്കരിച്ചതാണ് ഈ പദ്ധതി.
സ്ഥല ഉടമകള്‍ സമര്‍പ്പിക്കുന്ന ഓഫറുകളോടൊപ്പം വസ്തുവിന്റെ ആധാരത്തിന്റെ പകര്‍പ്പ്, അടിയാധാരം, ഭൂമിയുടെ സ്‌കെച്ച്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, തണ്‍പ്പേര്‍ അക്കൗണ്ട്, 15 വര്‍ഷത്തെ കുടിക്കട സര്‍ട്ടിഫിക്കറ്റ് ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് , നോണ്‍ അറ്റാച്ച്‌മെന്റ് സര്‍ട്ടിഫിക്കറ്റ്, ജില്ലാ ഗവണ്‍മെന്റ് പ്ലീഡറില്‍ നിന്നുള്ള ലീഗല്‍ സ്‌ക്രൂട്ടണി സര്‍ട്ടിഫിക്കറ്റ്, ഒരു സെന്റിന് പ്രതീക്ഷിക്കുന്ന തുക, മുഴുവന്‍ വസ്തുവിനും പ്രതീക്ഷിക്കുന്ന തുക, വസ്തു വില്‍പ്പനക്ക് തയ്യാറാണെന്നുള്ള സമ്മതപത്രം എന്നിവ ഉള്‍പ്പെട്ടിരിക്കണം.
ഭൂമി വില്‍ക്കുന്നതിന് താത്പര്യമുള്ള ഭൂവുടമകള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ജില്ലാ കളക്ടര്‍, ജില്ലാ പട്ടികവര്‍ഗ്ഗ വികസന പ്രോജക്റ്റ് ആഫീസര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്നിവരുടെ കാര്യാലയങ്ങളില്‍ നിന്നും ലഭിക്കും.
ജൂലൈ 31നകം അപേക്ഷകള്‍ നിലമ്പൂര്‍ സംയോജിത പട്ടികവര്‍ഗ്ഗ പ്രൊജക്ട് ഓഫീസര്‍ക്ക് നേരിട്ട് സമര്‍പ്പിക്കുകയോ, നിലമ്പൂര്‍ സംയോജിത പട്ടികവര്‍ഗ്ഗ പ്രൊജക്ട് ഓഫീസറുടെ കാര്യാലയം നിലമ്പൂര്‍ പി ഒ 679329 എന്ന വിലാസത്തില്‍ അയക്കുകയോ ചെയ്യാം.
- Log in to post comments