Post Category
കള്കടറേറ്റിൽ മുലയൂട്ടൽ കേന്ദ്രം സ്ഥാപിച്ചു
ലപ്പുഴ:കളക്ടറേറ്റിൽ കൊച്ചുകുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാർക്ക് ആശ്വാസമേകി മുലയൂട്ടൽ കേന്ദ്രം തുടങ്ങി.ഇന്നർവീൽ ക്ലബ് ഓഫ് ആലപ്പിയാണ് പോർട്ടബിൾ മുലയൂട്ട് കേന്ദ്രം സ്ഥാപിച്ചത്. ജില്ലാ കളക്ടർ എസ്. സുഹാസ് മുലയൂട്ടൽ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കളക്ടറേറ്റിലെ സ്റ്റാഫ് കൗൺസിലുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. കളക്ടറെ കാണാനെത്തുവർക്കുള്ള ഇരിപ്പിടത്തിന് സമീപമാണ് മുലയൂട്ടൽ കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്. ഇതിനോടനുബന്ധിച്ച് നടന്ന യോഗത്തിൽ ഇന്നർവീൽ പ്രസിഡന്റ് ആനിബോബൻ അധ്യക്ഷത വഹിച്ചു. സംഘടനയുടെ സേ നോ റ്റു പ്ലാസ്റ്റിക് പദ്ധതി മുഖ്യാതിഥിയായി എത്തിയ സിനിമാ താരം മല്ലിക സുകുമാരൻ ഉദ്ഘാടനം ചെയ്തു. എ.ഡി.എം. ഐ .അബ്ദുൾ സലാം, ഡാർളി സജി, പത്മജ നമ്പൂതിരി, സിസിലി ജോൺ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി വിനോദ് ജോൺ എന്നിവർ പ്രസംഗിച്ചു.
(പി.എൻ.എ. 1591/2018)
date
- Log in to post comments