Post Category
പൂഴിത്തോട്- പടിഞ്ഞാറത്തറ ബദല്‍പാത കേന്ദ്രം അടിയന്തരമായി ഇടപെടണം
താമരശ്ശേരി ചുരത്തില്‍ അടിക്കടിയുണ്ടാകുന്ന കേടുപാടുകളും വര്‍ഷക്കാലത്തു അഭിമുഖീകരിക്കേണ്ടി വരുന്ന പ്രവചനാതീതമായ പ്രയാസങ്ങളും മറികടക്കാന്‍ പൂഴിത്തോട്-പടിഞ്ഞാറത്തറ ബദല്‍പാത യാഥാര്‍ഥ്യമാക്കുന്നതിനു കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന് കത്തയച്ചു. 43.975 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബദല്‍ റോഡ് കോഴിക്കോട് നിന്ന് പുതിയങ്ങാടി, ഉള്ളിയേരി, കടിയങ്ങാട്, പെരുവണ്ണാമൂഴി, പൂഴിത്തോട്, പടിഞ്ഞാറത്തറ വഴി കല്‍പ്പറ്റയില്‍ അവസാനിക്കും. ഇതില്‍ കടിയങ്ങാട് മുതല്‍ പൂഴിത്തോട് വരെയുള്ള 16.75 കിലോമീറ്റര്‍ ദൂരം ഗതാഗതയോഗ്യമാണ്.
date
- Log in to post comments