വര്‍ഗീയ ശക്തികളുടെ കടന്നുകയറ്റത്തിനെതിരെ പുതുതലമുറ രംഗത്ത് വരണം- മന്ത്രി എ കെ ശശീന്ദ്രന്‍
ക്യാമ്പസുകളിലെ വര്‍ഗീയ ശക്തികളുടെ കടന്നുകയറ്റത്തിനെതിരെ പുതുതലമുറ വിദ്യാര്‍ഥികള്‍ രംഗത്ത് വരണമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ക്യാമ്പസുകള്‍ കൊലപാതകത്തിന്റെയും തീവ്രവാദത്തിന്റെയും വേദിയാക്കരുതെന്നും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും വേദിയാക്കണമെന്നും മന്ത്രി പറഞ്ഞു. കൊടുവള്ളി നിയോജക മണ്ഡലത്തില്‍ എംഎഎല്‍എയുടെ നേതൃത്വത്തില്‍ നടക്കുന്ന സമഗ്ര വിദ്യാഭ്യാസ വികസന പരിപാടിയായ ക്രിസ്റ്റല്‍ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ ഉന്നത വിജയികളായവര്‍ക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പൊതു വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റമാണുണ്ടായത്. പൊതു വിദ്യാഭ്യാസ രംഗം ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഈ രംഗത്ത് കൊടുവള്ളി മണ്ഡലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരം ലഭിച്ച മുഹമ്മദ് ആസിം, ഭാരതിയാര്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ തച്ചംപൊയില്‍ സ്വദേശി കെ എ ആരിഫ് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍, യുഎസ്എസ്, എല്‍എസ്എസ് വിജയികള്‍, മെഡിക്കല്‍, എഞ്ചീയറിംഗ് എന്‍ട്രസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍, സിവില്‍ സര്‍വ്വീസ് യോഗ്യത നേടിയവര്‍, നൂറുമേനി വിജയം കൊയ്ത സ്‌കൂളുകള്‍ എന്നിവരെയാണ് ആദരിച്ചത്. താമരശ്ശേരി വ്യാപാര ഭവനില്‍ നടന്ന പരിപാടിയില്‍ കാരാട്ട് റസാഖ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായയത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ്, ഗ്രാമ പഞ്ചാായത്ത് പ്രസിഡന്റുമാരായ ബേബി രവീന്ദ്രന്‍, ഹാജറ കൊല്ലരുകണ്ടി, ജില്ലാ പഞ്ചായത്ത് അംഗം വി ഡി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ പി ഹുസൈന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ സരസ്വതി, എ പി മുസ്തഫ, താമരശ്ശേരി ഡിവൈഎസ്പി പി സി സജീവന്‍, എഇഒ മുഹമ്മദ് അബ്ബാസ്, ഡയറ്റ് ലക്ചറര്‍ യു കെ അബ്ദുല്‍നാസര്‍, സോമന്‍ പിലാത്തോട്ടം, എ അരവിന്ദന്‍, ഗിരീഷ് തേവള്ളി, കണ്ടിയില്‍ മുഹമ്മദ്. ടി കെ അത്തിയത്ത്, കരീം പുതുപ്പാടി, കെ വി സെബാസ്റ്റ്യന്‍, അമീ ര്‍ മുഹമ്മദ് ഷാജി, സുനില്‍ തിരുവമ്പാടി, ക്രിസ്റ്റല്‍ പദ്ധതി ചെയര്‍മാന്‍ വി.എം. മെഹറലി, കണ്‍വീനര്‍ എം.പി. മൂസ എന്നിവര്‍ സംസാരിച്ചു.
- Log in to post comments