Skip to main content

അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യന്‍ഷിപ്പ് ജില്ലാ തല സംഘാടകസമിതി രൂപീകരിച്ചു

 

ഈ മാസം 18 മുതല്‍ 22 വരെ മീന്തുള്ളിപാറ, പുലിക്കയം അരിപ്പാറ കുറുങ്കയം തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കുന്ന അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടനത്തിന് ജില്ലാ തല സമിതി രൂപീകരിച്ചു. ജില്ലയിലെ മന്ത്രിമാര്‍, എംപിമാര്‍ എം എല്‍എ മാര്‍ എന്നിവര്‍ രക്ഷാധികാരികളും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  ബാബു പറശ്ശേരി ചെയര്‍മാനും ജില്ലാ കളക്ടര്‍  യു വി ജോസ്  ജനറല്‍ കണ്‍വീനറും കോടഞ്ചേരി, ചക്കിട്ടപാറ, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ വൈസ് ചെയര്‍മാന്‍മാരും ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോയിന്റ് കണ്‍വീനരും ഉള്‍പ്പെട്ട സമിതിയാണ് ജില്ലാതലത്തില്‍ രൂപീകരിച്ചത്. 19ന് വൈകീട്ട് അഞ്ചിന് അന്താരാഷ്ട്ര കയാക്കിംഗ് മത്സരം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മീന്‍തുള്ളിപാറയില്‍ ഉദ്ഘാടനം ചെയ്യും സമാപനം 22ന് കോടഞ്ചേരിയില്‍ നടക്കും.

ജില്ലാ കലക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ ശശി,  പി ടി അഗസ്റ്റിന്‍,  അന്നക്കുട്ടിദേവസ്യ വൈസ്പ്രസിഡണ്ട് കെ സുനില്‍ താമരശ്ശേരി, ഡിവൈ എസ് പി  പി സി സജീവന്‍, ജില്ലാ പഞ്ചായത്ത് അംഗം വി ഡി ജോസഫ്, സി കെ കാസിം, ലീലാമ്മ ജോസ്, ഷിജി വാവലകുന്നേല്‍, ടൂറിസം ജോയിന്റ് ഡയറക്ടര്‍ സി എന്‍ അനിതകുമാരി  റോഷന്‍ കൈനാട്, ഡോ എന്‍ ശ്രീകുമാര്‍, ഡിടിപിസി സെക്രട്ടറി ബിനോയി വേണുഗോപാല്‍, പോര്‍ട്ട് ഓഫീസര്‍ ക്യാപ്ടന്‍ അശ്വിനി പ്രതാപ് തുടങ്ങിയവര്‍ സംബന്ധിച്ചു.

 

 

date