Post Category
ബൈക്ക് റാലി ഇന്ന്
ആറാമത് റിവര്‍ ഫെസ്റ്റിവലിന്റേയും ലോക വൈറ്റ് വാട്ടര്‍ കയാക്കിംങ് ചാമ്പ്യന്‍ഷിപ്പിന്റേയും പ്രചരണാത്ഥം കാലിക്കറ്റ് ബുള്ളറ്റ് ക്ലബും ഫ്‌ളൈ വീല്‍സും ചേര്‍ന്ന് കോഴിക്കോട് നിന്ന് തുഷാരഗിരി വരെ ബുള്ളറ്റ് റൈഡ് സംഘടിപ്പിക്കും. ടൂറിസം വകുപ്പും ജില്ലാ പഞ്ചായത്തും കോടഞ്ചേരി, ചക്കിട്ടപ്പാറ, തിരുവമ്പാടി പഞ്ചായത്തുകളും ചേര്‍ന്ന് മദ്രാസ് ഫണ്‍ ടൂള്‍സിന്റേയും ജി.എം.ഐയുടേയും സഹകരണത്തോടെയാണ് ബൈക്ക് റാലി സംഘടിപ്പിക്കുന്നത്. രാവിലെ 8.30 ന് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഫ്‌ളാഗ് ഓഫ് ചെയ്യും. ഉച്ചയ്ക്ക് 12.30 ന് തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തില്‍ എം.എല്‍.എ ജോര്‍ജ്ജ് എം തോമസ് റൈഡേഴ്‌സിന് നല്‍കുന്ന സ്വീകരണത്തില്‍ സംബന്ധിക്കും.
date
- Log in to post comments