Post Category
ഹജ്ജ് പ്രതിരോധ കുത്തിവെപ്പ് :സ്വാഗതസംഘം രൂപീകരിച്ചു
ഈ വര്‍ഷം സര്‍ക്കാരിന്റെ കീഴില്‍ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുവാന്‍ അവസരം ലഭിച്ചവര്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് വിപുലമായ രീതിയില്‍ നടത്തുവാന്‍ താലൂക്ക് ആശുപത്രിയില്‍ ചേര്‍ന്ന ആശുപത്രി വികസന സമതിയുടെയും മതസംഘടനകളുടെയും യോഗത്തില്‍ തീരുമാനിച്ചു. ഈ വര്‍ഷം 1300 ഹാജിമാര്‍ക്കുള്ള കുത്തിവെപ്പാണ് താമരശ്ശേരിയില്‍ നടക്കുക. കൊടുവള്ളി, തിരുവമ്പാടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളില്‍ ഉള്‍പ്പെട്ട ഹാജിമാരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. സ്വാഗതസംഘം യോഗം കാരാട്ട് റസാഖ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് ഏലിയാമ്മ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു.
date
- Log in to post comments