Skip to main content

യൂണിവേഴ്‌സിറ്റി ആന്റ് ഫുഡ് സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണല്‍ ക്യാമ്പ്

യൂണിവേഴ്‌സിറ്റി ആന്റ് ഫുഡ്‌സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഔദ്യോഗിക ക്യാമ്പ് 16ന് തൃശൂര്‍ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ നടക്കും. കേസുകളുടെ വാദം കേള്‍ക്കുന്നതോടൊപ്പം കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലെ ഫുഡ്‌സേഫ്റ്റി ആക്ട് 2006ന്റെ പരിധിയിലുളള കേസുകളും യൂണിവേഴ്‌സിറ്റി കേസുകളും അപ്പീല്‍ ചട്ടങ്ങള്‍ക്കനുസരിച്ച് ഫയലില്‍ സ്വീകരിക്കുമെന്ന് യൂണിവേഴ്‌സിറ്റി ആന്റ് ഫുഡ് സേഫ്റ്റി അപ്പലേറ്റ് സെക്രട്ടറി അറിയിച്ചു.
പി.എന്‍.എക്‌സ്.2860/18

date