പിന്നാക്കവിഭാഗവികസന കോര്‍പ്പറേഷന്‍ 36.49 കോടി രൂപയുടെ വായ്പ നല്‍കി
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ 2016-17, 2017-18 സാമ്പത്തിക വര്‍ഷങ്ങളില്‍ 36.49 കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് 326 ഗുണഭോക്താക്കള്‍ക്ക് 3.15 കോടി രൂപയും 23 കുടുംബശ്രീ സിഡിഎസുകള്‍ക്ക് മൈക്രോ ക്രെഡിറ്റ് വായ്പാ പദ്ധതിയിന്‍കീഴില്‍ 5.35 കോടി രൂപയും വിവാഹ വായ്പയായി 162 ഗുണഭോക്താക്കള്‍ക്ക് 2.55 കോടി രൂപയും സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കായി 796 പേര്‍ക്ക് 8.79 കോടി രൂപയും മറ്റ് വിവിധതരം വായ്പകളായി 651 ഗുണഭോക്താക്കള്‍ക്ക് 16.62 കോടി രൂപയുമാണ് വായ്പ അനുവദിച്ചത്. ആകെ 1958 ഗുണഭോക്താക്കള്‍ക്കാണ് വായ്പ നല്‍കിയത്.
ദാരിദ്ര്യത്തില്‍ നിന്നും പിന്നാക്കാവസ്ഥയില്‍ നിന്നും പട്ടികജാതി, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെടുന്നവരെ ഉയര്‍ത്തുന്നതിനാണ് 1995ല്‍ കേരള സംസ്ഥാന പിന്നാക്ക വിഭാ ഗ കോര്‍പ്പറേഷന്‍ രൂപീകരിച്ചത്. 2001 മുതല്‍ പത്തനംതിട്ടയില്‍ പ്രവര്‍ത്തനം ആരംഭിച്ച കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസ് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ദേശീയ പിന്നാക്ക വിഭാഗധനകാര്യ കോര്‍പ്പറേഷന്റെയും ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെയും സഹായത്തോടെയും തനനുഫണ്ട് ഉപയോഗിച്ചും ജനക്ഷേമകരമായ വിവിധ വായ്പകള്‍ മിതമായ പലിശ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നുവെന്നതാണ് കോര്‍പ്പറേഷന്റെ പ്രത്യേകത. സ്വയം തൊഴില്‍ വായ്പ, പെണ്‍കുട്ടികളുടെ വിവാഹനത്തിനു ള്ള വായ്പ, വിദ്യാഭ്യാസ, വീട് പുനരദ്ധാരണ, വ്യക്തിഗത വായ്പ, ഭവന രഹിതര്‍ക്കുള്ള എന്റെ വീട് വായ്പ, പ്രവാസികള്‍ക്ക് സംരംഭം തുടങ്ങന്നതിനുള്ള റിട്ടേണ്‍ വായ്പ, പ്രൊഫഷണല്‍ യോഗ്യത നേടിയ ചെറുപ്പക്കാര്‍ക്കുള്ള സ്റ്റാര്‍ട്ട്അപ് വായ്പ തുടങ്ങിയവയാണ് കോര്‍പ്പറേഷന്‍ നല്‍കിവരുന്ന പ്രധാന വായ്പകള്‍. പത്തനംതിട്ട സന്തോഷ് ജംഗ്ഷന് സമീപമാണ് കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഫോണ്‍: 0468 2262111. (പിഎന്‍പി 1834/18)
- Log in to post comments