Post Category
റീച്ച് സര്ട്ടിഫിക്കേഷന് പ്രോഗ്രാം
സംസ്ഥാന വനിതാവികസന കോര്‍പ്പേറേഷന്റെ കീഴില്‍ വനിതകള്‍ക്ക് മാത്രമായി ജില്ലയിലെ പിലാത്തറയില്‍ പ്രവര്‍ത്തിക്കുന്ന റീച്ച് ഫിനിഷിംഗ് സ്കൂളില്‍ ജൂലൈ 18 നു തുടങ്ങുന്ന റീച്ച് സര്ട്ടിഫിക്കേഷന് പ്രോഗ്രാമിന്റെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. 60 ദിവസത്തെ പാഠ്യപദ്ധതിയില്‍ കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, ഇന്റര്‍വ്യൂ മാനേജ്മെന്റ്, പേഴ്സനാലിറ്റി ഡെവലപ്പ്മെന്റ്, കമ്പ്യൂട്ടര്‍ എന്നിവയിലാണ് പരിശീലനം ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ളവര്‍ക്ക് ഫീസ് ആനുകൂല്യവും, കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് സഹായവും ലഭിക്കും.ഫോണ്‍: 04972800572, 9496015018.
date
- Log in to post comments