Skip to main content

ഐ.ടി.ഐ കൗണ്‍സലിംഗ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കയ്യൂര്‍ ഇ.കെ നായനാര്‍ മെമ്മോറിയല്‍ ഗവ. ഐ.ടി.ഐയിലെ ഈ വര്‍ഷത്തെ പ്രവേശനത്തിന്റെ ആദ്യ ഘട്ട കൗണ്‍സലിംഗ് എന്‍.സി.വി.ടി മെട്രിക് ട്രേഡുകളിലേക്ക് ജൂലൈ 11-നും എസ്.സി.വി.ടി മെട്രിക് ട്രേഡുകളിലേക്ക് ജൂലൈ 13-നും രാവിലെ 9 മണിക്ക് നടത്തും. കൗണ്‍സലിംഗിന് പങ്കെടുക്കേണ്ടുവരുടെ ഇന്‍ഡക്‌സ് മാര്‍ക്ക് ചുവടെ.
എന്‍.സി.വി.ടി മെട്രിക്ക്: ടി.എച്ച്.എസ്-180, എസ്,സി-160, ജനറല്‍/ ഒ.ബി.എച്ച്/ഈഴവ-210, ഒ.ബി.എക്‌സ്-180, എല്‍.സി-150. എസ്.ടി-190, മുസ്ലിം-155, എസ്,സി (വനിത)-130, ജനറല്‍ (വനിത)-170, ഒ.ബി.എച്ച് (വനിത)-155, ഈഴവ(വനിത)-150, എസ്.ടി (വനിത)-200, മുസ്ലിം (വനിത)-160.
എസ്.സി.വി.ടി. മെട്രിക്ക്: ടി.എച്ച്.എസ്-170, എസ്,സി/എല്‍.സി-150, ജനറല്‍/ ഒ.ബി.എച്ച്/ഈഴവ-190, ഒ.ബി.എക്‌സ്-190, എസ്.ടി-180, മുസ്ലിം-185, വനിത - അപേക്ഷിച്ച മുഴുവന്‍ പേരും ഹാജരാകേണ്ടതാണ്.
കൗണ്‍സലിംഗിന് ഹാജരാകേണ്ടവര്‍ക്ക് തപാല്‍ മുഖേന അറിയിപ്പ് നല്‍കുന്നതല്ല. അര്‍ഹരായവര്‍ രക്ഷിതാവിനോടൊപ്പം മുഴുവന്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണ്. രണ്ട് വര്‍ഷ കോഴ്‌സുകളിലേക്ക് പ്രവേശന ഫീസായി 1,210 രൂപയും, ഒരു വര്‍ഷ കോഴ്‌സുകളിലേക്ക് പ്രവേശന ഫീസായി 900 രൂപയും, പി.ടി.എ ഫണ്ടും അഡ്മിഷന്‍ സമയത്ത് അടയ്‌ക്കേണ്ടതാണ്. റാങ്ക് ലിസ്റ്റ് www.itikayyur.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2230980 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

date