Skip to main content

കുടിശ്ശിക അടക്കാനുള്ള സമയം നീട്ടി

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വിഹിതം അടക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുള്ളതും, ഒരു തവണയെങ്കിലും തൊഴിലാളി വിഹിതം അടച്ച് അംഗമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ തൊഴിലാളികള്‍ക്ക് കുടിശ്ശിക അടയ്ക്കുന്നതിനുള്ള സമയപരിധി ജൂലൈ 31 വരെ നീട്ടി. ഇതുവരെ ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത, 55 വയസിനു താഴെ പ്രായമുള്ള തൊഴിലാളികള്‍ക്ക് ജൂലൈ 31-നു മുന്‍പായി രജിസ്റ്റര്‍ ചെയ്താല്‍ നിബന്ധനകള്‍ക്ക് വിധേയമായി മുന്‍കാല പ്രാബല്യത്തോടെ അംഗത്വം നല്‍കുമെന്നും ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

date