രോഗങ്ങളെ പ്രതിരോധിക്കാം ശീലം മാറ്റിയാല്‍
മാറിയ ജീവിത സാഹചര്യം കൊണ്ടുണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാനുളള നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പിന്റെ വിജ്ഞാനപ്രഥമായ സെമിനാര്‍. എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ജീവിത ശൈലി രോഗവും ആയുര്‍വേദവും എന്ന വിഷയത്തില്‍ ഡോ. അഖില്‍ ഷൈന്‍ സെമിനാര്‍ അവതരിപ്പിച്ചത്.
ജീവിത ശൈലി രോഗങ്ങളെക്കുറിച്ചും അവ മൂലമുളള ശാരീരിക മാനസീക ബുദ്ധിമുട്ടുകളെക്കുറിച്ചും ഡോ. അഖില്‍ ഷൈന്‍ വിശദമാക്കി. ഭക്ഷണത്തില്‍ നാരുകളുടെ അഭാവം, പുകവലി, മദ്യപാനം, വ്യായമ കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ജീവിത ശൈലി രോഗങ്ങളിലേക്ക് നയിക്കുന്നത്. മാനസീക സംഘര്‍ഷം ഒഴിവാക്കുന്നതിന് നിത്യവും വ്യായമം ചെയ്യണം.
പ്രമേഹം, പൊണ്ണത്തടി, രക്തത്തിലെ കൊഴുപ്പ്, ഉയര്‍ന്ന രക്തസമ്മര്‍ദം, മാനസിക സംഘര്‍ഷം തുടങ്ങിയ ജീവിത ശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു. സെമിനാറിന് കൊഴുപ്പേകി പീറ്റര്‍ കവിയൂര്‍ നാടന്‍ പാട്ട് അവതരിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീകുമാര്‍ സെമിനാറില്‍ പങ്കെടുത്തു.
- Log in to post comments