അവാര്‍ഡിനു അപേക്ഷ ക്ഷണിച്ചു.
2018-19-ല്‍ കൃഷി വകുപ്പ് നല്‍കുന്ന തരിശു രഹിത പഞ്ചായത്തിനുള്ള സംസ്ഥാനതല അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു. പഞ്ചായത്തുകള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ കൃഷി ഭവന്‍ കൃഷി ഓഫീസര്‍ക്ക് നല്‍കണം. കൃഷി വിസ്തൃതി വര്‍ദ്ധിപ്പിക്കുക, കൂടുതല്‍ തരിശു ഭൂമി കൃഷി യോഗ്യമാക്കുക, ഭൂരഹിത തൊഴില്‍ രഹിതര്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാക്കുക, കേന്ദ്ര സംസ്ഥാന പദ്ധതികളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതികളും തൊഴിലുറപ്പ് പദ്ധതി, ആര്‍. കെ. വി. വൈ എന്നിവയും ഏകോപിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.
2016 -17 വര്‍ഷത്തില്‍ ആകെ ഉണ്ടായിരുന്ന തരിശുഭൂമിയുടെ വിസ്തൃതി, 2017-18 വര്‍ഷത്തില്‍ കൃഷി യോഗ്യമാക്കിയ ഭൂമിയുടെ വിസ്തൃതി, കൃഷി ചെയ്ത വിളകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പങ്കാളിത്തം, ജനകീയ പങ്കാളിത്തം, ഉത്പന്നങ്ങള്‍, വിപണനം ചെയ്ത രീതി, വരും വര്‍ഷങ്ങളിലെ കൃഷി സംബന്ധിച്ച പഞ്ചായത്തിന്റെ കാഴ്ചപ്പാട്, എന്നിവയും അവാര്‍ഡിന് പരിഗണിക്കുന്നതാണ്.
കൃഷി ഓഫീസര്‍മാര്‍ ജൂലൈ 13 നകം അപേക്ഷകള്‍ മലപ്പുറം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ എത്തിക്കണം.
- Log in to post comments