Post Category
പട്ടികജാതി-ഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്ത് : ജൂലൈ 26,27
സംസ്ഥാന പട്ടികജാതി-ഗോത്രവര്‍ഗ കമ്മീഷന്‍ നിലവിലെ പരാതികള്‍ തീര്‍പ്പാക്കുന്നതിന് ജൂലൈ 26,27 തിയതികളില്‍ പരാതി പരിഹാര അദാലത്ത് നടത്തും. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന അദാലത്തില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി ഐ.എ.എസ്(റിട്ട), മെമ്പര്‍മാരായ അഡ്വ. പി.ജെ.സിജ, എസ്.അജയകുമാര്‍, രജിസ്ട്രാര്‍ ജി.തുളസീധരന്‍ പിള്ള എന്നിവര്‍ അദാലത്തില്‍ പങ്കെടുക്കും. പട്ടികജാതി-ഗോത്രവര്‍ഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ ലഭിച്ചതും വിചാരണയിലുമുള്ള കേസുകളില്‍ പരാതിക്കാരേയും ഉദ്യോഗസ്ഥരേയും നേരില്‍ കേട്ട് പരാതി തീര്‍പ്പാക്കും. അദാലത്തില്‍ പൊലീസ് ഓഫീസര്‍മാര്‍, റവന്യൂ- പട്ടിജാതി-വര്‍ഗ-വനം-എക്സൈസ്-വിദ്യാഭ്യാസ-പഞ്ചായത്ത്- ആരോഗ്യ-ഭക്ഷ്യ പൊതു വിതരണ-സഹകരണ വകുപ്പ്, മറ്റ് വകുപ്പ് തല ഉദ്യോഗസ്ഥര്‍ പങ്കെടടുക്കും.
date
- Log in to post comments