Post Category
ഹരിതകേരളം മിഷന്‍ ഏകദിന ശില്‍പശാല
സംസ്ഥാന സര്‍ക്കാരിന്‍റെ ഹരിത കേരളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിന് തെരഞ്ഞെടുത്ത ഗ്രാമ-ബ്ലോക്ക്-നഗരസഭകളിലെ അസി. സെക്രട്ടറിമാര്‍/ഹെഡ് ക്ലര്‍ക്കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍/ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ജി.ഇ.ഒ.മാര്‍ എന്നിവര്‍ക്ക് ഏകദിന് ശില്‍പശാല നടത്തും. ജൂലൈ 11 ന് രാവിലെ 9.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടി ജില്ലാ കലക്ടര്‍ ഡി.ബാലമുരളി ഉദ്ഘാടനം ചെയ്യും. ശില്‍പശാലയില്‍ ഹരിത കേരളം മിഷന്‍ സംസ്ഥാനതല റിസോഴ്സ് പേഴ്സന്‍മാര്‍, ശുചിത്വമിഷന്‍-കൃഷി-ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥര്‍ വിവിധ വിഷയങ്ങളില്‍ അവതരണം നടത്തും.
date
- Log in to post comments