Skip to main content

സ്ത്രീ സുരക്ഷാ ബോധവത്കരണ ക്ലാസ്സ്

 

    പാലക്കാട് ജില്ലാ ക്രൈം ബ്രാഞ്ചിന്‍റെയും വനിതാ സെല്ലിന്‍റെയും പിങ്ക് പൊലീസിന്‍റെയും ആഭിമുഖ്യത്തില്‍ ഇന്ന് (ജൂലൈ 10) രാവിലെ 11 ന് ജില്ലാ പൊലീസ് ഓഫീസിന് സമീപത്തുളള ഷാദി മഹല്‍ കല്യാണമണ്ഡപത്തില്‍ നടക്കുന്ന സ്ത്രീ സുരക്ഷാ ബോധവത്കരണ ക്ലാസ് ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി പി.ശശികുമാര്‍ ഉദ്ഘാടനം ചെയ്യും. സ്ത്രീ സുരക്ഷയെക്കുറിച്ച് വനിതാസെല്‍ കൗണ്‍സലര്‍ സുമതി മോഹന്‍ നായരും പിങ്ക് പൊലീസിന്‍റെ സേവനത്തെക്കുറിച്ച് വനിതാ സെല്‍ എസ്.ഐ വി.കെ ബേബിയും  മുഖ്യ പ്രഭാഷണം നടത്തും.
    വനിതാ സെല്‍ എസ്.ഐ വി.കെ ബേബി അധ്യക്ഷയാവുന്ന പരിപാടിയില്‍ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് നൂര്‍ മുഹമ്മദ്, കേരള പൊലീസ് അസോസിയേഷന്‍ സെക്രട്ടറി ശിവകുമാര്‍, ജില്ലാ ക്രൈം ബ്രാഞ്ച് എസ്.ഐ അച്യുതാനന്ദന്‍, വനിതാ സെല്‍ എസ്.ഐ മാരായ അനിലാകുമാരി, പ്രേമലത തുടങ്ങിയവര്‍ പങ്കെടുക്കും. 
    സ്ത്രീകള്‍ക്കും  കുട്ടികള്‍ക്കും  സുരക്ഷയൊരുക്കുന്ന പിങ്ക് പൊലീസിന്‍റെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിന്‍റെ സഹായത്തിന് 1515 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കാം. ഒരു എസ്.ഐയുടെ നേതൃത്വത്തിലുളള പിങ്ക് പൊലീസിന്‍റെ സംഘം അത്യാധുനിക സംവിധാനമുളള വാഹനത്തില്‍ ജില്ലയില്‍  പട്രോളിങ് നടത്തും.  രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് പിങ്ക് പൊലീസ് പട്രോളിങ് സംവിധാനമുണ്ടാകുക.  പൊലീസ് സ്റ്റേഷനുകളേയും കണ്‍ട്രോള്‍ റൂമുകളേയും സമന്വയിപ്പിച്ചാണ് പിങ്ക് പട്രോള്‍ സംവിധാനം നടപ്പാക്കിയിരിക്കുന്നത്. രാത്രി എട്ടിന് ശേഷം 1091  നമ്പറില്‍ വിളിച്ച് സുരക്ഷാസേവനം ലഭ്യമാക്കാം.

date