Post Category
ഉപദേശക സമിതി യോഗം ചേര്‍ന്നു
വനിതകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി ജില്ലാ പൊലീസ് മേധാവി ദേബേഷ്കുമാറിന്‍റെ അധ്യക്ഷതയില്‍ ഉപദേശക സമിതി യോഗം ചേര്‍ന്നു. നഗരത്തില്‍ സ്ത്രികള്‍ക്ക് സംരക്ഷണമൊരുക്കാന്‍ ഷെല്‍ട്ടര്‍ ഹോം, വിദ്യാര്‍ഥികളിലെ ലഹരി വസ്തുക്കളുടെ ഉപയോഗം തടയല്‍, ശൈശവ വിവാഹത്തെ സംബന്ധിച്ച് രക്ഷിതാക്കള്‍- കുട്ടികള്‍ എന്നിവര്‍ക്ക് ബോധവല്‍ക്കരണം, പോസ്കോ കേസുകളില്‍ കുട്ടികളിലും കോളെജുകളിലും ബോധവത്കരണത്തിന്‍റെ ആവശ്യകതയെ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.
യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സന്‍ പ്രമീള ശശിധരന്‍, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഫാ.ജോസ് പോള്‍, ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ശശികുമാര്‍, വനിതാ സെല്‍ എസ്.ഐ. വി.കെ ബേബി, ഡോ.പാര്‍വതി വാര്യര്‍, വിവിധ കോളെജ് പ്രിന്‍സിപ്പല്‍മാര്‍, വിവിധി വകുപ്പ്തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
date
- Log in to post comments