Post Category
മണക്കടവ് വിയറില്‍ 33 ദശലക്ഷം ഘനയടി ജലം ലഭിച്ചു : കരാര്‍ പ്രകാരം ലഭിക്കാനുള്ളത് 7217 ഘനയടി ജലം
മണക്കടവ് വിയറില്‍ 2017 ജൂലൈ ഒന്നു മുതല്‍ 2018 ജൂലൈ നാല് വരെ 33 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം 7217 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്‍റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി ജലസംഭരണ നില ദശലക്ഷം ഘനയടിയില്‍ താഴെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ജല ലഭ്യതയുടെ ശതമാന കണക്ക്.
ലോവര്‍ നീരാര്‍ -112.30(101.22), തമിഴ്നാട് ഷോളയാര്‍ - 5430.52(264.40), കേരളാ ഷോളയാര്‍ -2217.50(318.61), പറമ്പിക്കുളം - 8747.76(149.09), തൂണക്കടവ് - 340.71(105.21), പെരുവാരിപ്പള്ളം - 351.05(105.92), തിരുമൂര്‍ത്തി - 372.36(80.63), ആളിയാര്‍ - 1420.02(155.47).
date
- Log in to post comments