Post Category
കുഞ്ഞാലിമരക്കാര്‍ സ്മാരകം ചരിത്ര സെമിനാര്‍ 13 ന്
സംസ്ഥാന പുരാവസ്തു വകുപ്പ് സംഘടിപ്പിക്കുന്ന കുഞ്ഞാലി മരയ്ക്കാര്‍ സ്മാരക മ്യൂസിയം വികസനം ചരിത്ര സെമിനാര്‍ ഈ മാസം 13 ന് രാവിലെ 10 ന് തുറമുഖം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി ഉദ്ഘാടനം ചെയ്യും. ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ നടക്കുന്ന സെമിനാറില്‍ കെ.ദാസന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ചരിത്രകാര•ാരായ ഡോ.കെ.കെ. എന്‍ കുറുപ്പ്, ഡോ.കെ.സി വിജയരാഘവന്‍, ഡോ.എം. നിസാര്‍, ഡോ.ഹുസൈന്‍ രണ്ടത്താണി എന്നിവര്‍ സെമിനാറില്‍ വിഷയം അവതരിപ്പിക്കും.
date
- Log in to post comments