ജലശ്രീ ക്ലബ്ബ് പരിശീലനം
അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ജലശ്രീ ക്ലബ്ബ് രൂപീകരണത്തിന്റെ ഭാഗമായി പരിശീലനം സംഘടിപ്പിച്ചു. കമ്മ്യൂണിക്കേഷന്‍ ആന്റ് കപ്പാസിറ്റി ഡവലപ്പ്‌മെന്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ അഴിയൂര്‍ ഷംസ് ഹാളില്‍ നടന്ന പരിപാടി വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ജലാശയങ്ങളുടേയും കുടിവെളളത്തിന്റെയും പ്രാധാന്യം പഴയതലമുറ തിരിച്ചറിഞ്ഞിരുന്നെങ്കിലും പുതു തലമുറ ഇത് സംബന്ധിച്ച് ബോധവാ•ാരല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മാത്രം വിചാരിച്ചാല്‍ ജലാശയങ്ങള്‍ സംരക്ഷിക്കപ്പെടില്ല. സമൂഹത്തിന്റെ കൂട്ടായ്മയിലൂടെയേ അത് സാധ്യമാവൂ. ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ കൂടുതല്‍ തുക നല്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയൂബ് അധ്യക്ഷത വഹിച്ചു. ജലനിധി റീജിയണല്‍ ജോ.ഡയരക്ടര്‍ ഒ.പി.എബ്രഹാം, പരിസ്ഥിതി പ്രവര്‍ത്തകന്‍ അഡ്വ.സാജു എന്നിവര്‍ ക്ലാസ്സെടുത്തു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, സലാംമാസ്റ്റര്‍, സി.സി.ഡി.യു വാട്ടര്‍ ക്വാളിറ്റി കണ്‍സള്‍ട്ടന്റ് ജസ്‌ന സൈനുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അടുത്ത ഒരു വര്‍ഷത്തേക്ക് ആവശ്യമായ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്താണ് പരിശീലന പരിപാടി സമാപിച്ചത്.
- Log in to post comments