Skip to main content

സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു

ജില്ലയില്‍ അംഗീകൃത സ്ഥാപനങ്ങളില്‍ (സ്വാശ്രയ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ) പ്ലസ് വണ്‍ മുതല്‍ പ്രൊഫഷണല്‍ കോഴ്‌സ്  വരെയുള്ള കോഴ്‌സുകളില്‍ പഠിക്കുന്നവരില്‍ ഇ-ഗ്രാന്റ്‌സ് മുഖേന വിദ്യാഭ്യാസാനുകൂല്യം ലഭ്യക്കാത്തവരും കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപ കവിയാത്തവരുമായ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഗവ.ഓഫ് ഇന്ത്യ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷാ ഫോമിന്റെ മാതൃക ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. കോഴ്‌സ് തുടങ്ങി ഒരു മാസത്തിനകം അപേക്ഷ സ്ഥാപനമേധാവിയുടെ ശുപാര്‍ശ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ഫോണ്‍: 04952370379. 

date