Skip to main content

തൊഴില്‍രഹിത വേതനം വിതരണം

 

ആഗസ്റ്റ് 2017 മുതല്‍ മാര്‍ച്ച് 2018  വരെയുള്ള എട്ട് മാസത്തെ  തൊഴില്‍രഹിതവേതനത്തിനുള്ള  അലോട്ട്‌മെന്റ് കോട്ടയം ജില്ലയിലെ എല്ലാ മുനിസിപ്പാലിറ്റികള്‍ക്കും, ഗ്രാമപഞ്ചായത്തുകള്‍ക്കും ധനകാര്യ വകുപ്പിന്റെ ഓണ്‍ലൈന്‍ സംവിധാനം മുഖേന അനുവദിച്ചു. ഇതു സംബന്ധിച്ച് അറിയിപ്പ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇ-മെയില്‍ മുഖേന നല്‍കിയിട്ടുണ്ട്.     ഗുണഭോക്താക്കള്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ നേരിട്ടെത്തി വേതനം കൈപ്പറ്റുന്ന രീതിയിലാണ് വിതരണം.  ജൂലൈ 25 നകം വിതരണം പൂര്‍ത്തിയാക്കി തദ്ദേശ സ്ഥാപനങ്ങള്‍  30നകം വിനിയോഗ സര്‍ട്ടിഫിക്കറ്റ് എംപ്ലോയ്‌മെന്റ് ഓഫീസില്‍ നല്‍കണം. ണ്‍ 

                                                  (കെ.ഐ.ഒ.പി.ആര്‍-1384/18)

date