Post Category
ഐടിഐ സീറ്റ് ഒഴിവ്
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ മാടപ്പളളിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഐടിഐ (എസ്.സി.ഡി.ഡി) യില്‍ എന്‍.സി.വി.റ്റി അംഗീകാരമുളള ഏകവത്സര കാര്‍പ്പെന്റര്‍ ട്രേഡില്‍ പട്ടികജാതി വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പത്താം ക്ലാസ് വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അധിക യോഗ്യതയുളളവരെയും പരിഗണിക്കും. അപേക്ഷ ഫോറം ഐടിഐ ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കും. ഫോറം പൂരിപ്പിച്ച് എസ്.എസ്.എല്‍.സി ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2473190, 9446746465
(കെ.ഐ.ഒ.പി.ആര്‍-1386/18)
date
- Log in to post comments