Post Category
ഓക്‌സിലിയറി നേഴ്‌സിംഗ് ആന്റ് മിഡ് വൈഫ്‌സ് കോഴ്‌സ്
ആരോഗ്യ വകുപ്പിന്റെ കീഴില്‍ തൈക്കാട്, തലയോലപ്പറമ്പ്, പെരിങ്ങോട്ടുകുറിശ്ശി, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ ജെ.പി.എച്ച്.എന്‍. ട്രെയിനിംഗ് സെന്ററുകളില്‍ ഓക്‌സിലിയറി നേഴ്‌സിംഗ് ആന്റ് മിഡ് വൈഫ്‌സ് കോഴ്‌സ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായ പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായപരിധി 2018 ഡിസംബര്‍ 31ന് 17-30. ആശാ വര്‍ക്കേഴ്‌സിന് രണ്ട് സീറ്റുകളും പാരാമിലിട്ടറി /എക്‌സ് പാരാമിലിട്ടറി സര്‍വ്വീസുകാരുടെ ആശ്രിതര്‍ക്ക് ഒരു സീറ്റും സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും ംംം.റവസെലൃമഹമ.ഴീ്.ശി. എന്ന വെബ് സൈറ്റില്‍ ലഭിക്കും.
(കെ.ഐ.ഒ.പി.ആര്‍-1388/18)
date
- Log in to post comments