Post Category
മോട്ടോര്‍ തൊഴിലാളികള്‍ക്ക് നേത്രപരിശോധന ക്യാമ്പ്
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. കോട്ടയം ബസ് ഓപ്പറേറ്റേഴ്‌സ് അസ്സോസിയേഷന്‍ ഹാളില്‍ ജൂലൈ 14 രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന ക്യാമ്പ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം.എസ് സ്‌കറിയ ഉദ്ഘാടനം ചെയ്യും. ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ജൂലൈ 13ന് വൈകിട്ട് അഞ്ചിനകം ജില്ലാ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0481 2585510
(കെ.ഐ.ഒ.പി.ആര്‍-1391/18)
date
- Log in to post comments