കുമ്പനാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരം ഉദ്ഘാടനം നാളെ (12)
കുമ്പനാട് ഇലക്ട്രിക്കല്‍ സെക്ഷന്റെ പുതിയ ഓഫീസ് മന്ദിരം നാളെ (12) വൈകിട്ട് അഞ്ചിന് വൈദ്യുതി മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും. വീണാജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, കെഎസ്ഇബി ഡയറക്ടര്‍മാരായ ടി.കുമാരന്, ഡോ.വി.ശിവദാസന്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ മാത്യൂസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മോന്‍സി കിഴക്കേടത്ത്, ഗീത അനില്‍കുമാര്‍, എല്‍സി ക്രിസ്റ്റഫര്‍, റെനി സനല്‍, ജയന് പുളിക്കല്‍, സണ്ണി ചെള്ളേത്ത്, കെഎസ്എഫ്ഇ ചെയര്മാന് ഫിലിപ്പോസ് തോമസ്, കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്മാന് കെ.അനന്തഗോപന്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ശോശാമ്മ കുരുവിള തുടങ്ങിയവര്‍ പങ്കെടുക്കും.
തിരുവല്ല ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന കോയിപ്രം പഞ്ചായത്തിലെ പ്രദേശങ്ങളും ഇരവിപേരൂര്‍, തോട്ടപ്പുഴശേരി, പുറമറ്റം പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളും ഉള്‍പ്പെട്ടതാണ് കുമ്പനാട് സെക്ഷന്‍. 12000ല്‍ അധികം ഉപഭോക്താക്കളാണ് സെക്ഷന്റെ കീഴിലുള്ളത്. നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കുമ്പനാട് സെക്ഷനു വേണ്ടിയുള്ള പുതിയ ഓഫീസ് കുമ്പനാട് സബ് സ്റ്റേഷന്റെ സ്ഥലത്താണ് നിര്മിച്ചിട്ടു ള്ളത്. (പിഎന്‍പി 1859/18)
- Log in to post comments