വിദ്യാര്‍ഥികള്‍ക്ക് പ്രഭാതഭക്ഷണമൊരുക്കി നാറാണംമുഴി ഗ്രാമപഞ്ചായത്ത്
വിദ്യാര്‍ഥികള്‍ക്ക് പ്രഭാതഭക്ഷണം ഒരുക്കി നാറാണംമുഴി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ മൂന്ന് സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികള്‍ക്കാണ് സര്‍ക്കാര്‍ നല്‍കുന്ന ഉച്ചഭക്ഷണത്തിന് പുറമേ പ്രഭാതഭക്ഷണവും വിളമ്പുന്നത്. എല്‍.പി, യു.പി വിഭാഗങ്ങളിലായി 120 ഓളം കുട്ടികള്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. പഞ്ചായത്തിന്റെ 2018-2019 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തിയാണ് പ്രഭാതഭക്ഷണം നല്‍കുന്നത്. ഉച്ചഭക്ഷണ പദ്ധതിയ്‌ക്കൊപ്പം വിദ്യാര്‍ത്ഥികളുടെ പ്രാദേശിക സാഹചര്യങ്ങള്‍കൂടി കണക്കിലെടുത്ത് ഒരു അദ്ധ്യയന വര്‍ഷം മുഴുവന്‍ പോഷക സമൃദ്ധവും ഗുണമേന്മയുളളതുമായ പ്രഭാത ഭക്ഷണം \ല്‍കും. കുടുംബശ്രീ യൂണിറ്റാണ് കുട്ടികള്‍ക്കായി പ്രഭാത ഭക്ഷണമൊരുക്കുന്നത്. ചായ, ഇഡലി- സാമ്പാര്‍, ഇലയട, ഉപ്പുമാവ്- പഴം, ദോശ- ചമ്മന്തി ഇവയൊക്കെയാണ് വിഭവങ്ങള്‍. സ്‌കൂളുകളുടെയും രക്ഷകര്‍തൃസംഘടനയുടേയും പൂര്‍ണ സഹകരണത്തോടെയാണ് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. {പഭാതഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം നാറാണംമുഴി ജി.എല്‍.പി.എസില്‍ നാറാണംമുഴി പഞ്ചായത്ത്് പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ് നിര്‍വഹിച്ചു. വൈസ്പ്രസിഡന്റ് വത്സമ്മ പുരുഷോത്തമന്‍, ഹെഡ്മാസ്‌ററര്‍ ബിജു മോന്‍, പി.ടി.എ പ്രസിഡന്റ് രഞ്ജിത്ത് രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. (പിഎന്‍പി 1860/18)
- Log in to post comments