Post Category
കേരഗ്രാമം പദ്ധതിയില്‍ എളയാവൂര് കൃഷി ഭവനെ ഉള്‍പ്പെടുത്തി
2018-19 വര്‍ഷത്തില്‍ കൃഷി വകുപ്പ് നടത്തുന്ന കേരഗ്രാമം പദ്ധതിയില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ നിര്‍ദേശപ്രകാരം കണ്ണൂര്‍ നിയോജക മണഡലത്തിലെ എളയാവൂര് കൃഷി ഭവനെ ഉള്‍പ്പെടുത്തി. 50.17 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്.
തെങ്ങ് കൃഷിക്ക് സംയോജിത ജൈവവള പ്രയോഗം, ഇടവിളകൃഷി, ജലസേചന സൗകര്യം മെച്ചപ്പെടുത്തല്‍, തെങ്ങ്-കയറ്റ് യന്ത്രങ്ങള്‍, മൂല്യവര്‍ധക ഉല്പന്നങ്ങള്, രോഗകീടബാധ നിയന്ത്രണം, സസ്യസംരക്ഷണ പ്രവര്‍ത്തനം,ഗുണനിലവാരമുള്ള പുതിയ തെങ്ങിന് തൈകള്‍ വിതരണം ചെയ്യല്‍ തുടങ്ങിയവ കൃഷി ഭവന് പരിധിയിലുള്ള 250 ഹെക്ടര്‍ വിസ്തൃതിയില്‍ ചെയ്യും.
date
- Log in to post comments