Skip to main content

വിദേശ അവസരം

സൗദി അറേബ്യയിലെ അല്‍ അബീര്‍ ആശുപത്രിയിലേയ്ക്ക് ലാബ് ടെക്‌നീഷ്യന്‍, റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക്‌നോര്‍ക്ക റൂ'്‌സ് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ ലാബ് ടെക്‌നോളജിയില്‍ ഡിപ്ലോമ / ബിരുദം / ബിരുദാനന്തര ബിരുദവും പ്രവൃത്തിപരിചയവുമാണ് ലാബ് ടെക്‌നീഷ്യനുള്ള യോഗ്യത. പുരുഷന്‍മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. റേഡിയോഗ്രാഫിയില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദവും സി.റ്റി/എം.ആര്‍.ഐ മേഖലയില്‍ പരിചയവുമാണ് റേഡിയോഗ്രാഫറുടെ യോഗ്യത. റേഡിയോഗ്രാഫര്‍ തസ്തികയില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജൂലൈ 23 നകം ംംം.ുൃറ.സലൃമഹമ.ഴീ്.ശി. എ വെബ് സൈറ്റില്‍ അപേക്ഷിക്കണം. ഫോ : 1800 425 3939, 0471-233 33 39.

date