റീ-ക്വട്ടേഷനുകള്‍ ക്ഷണിച്ചു
റീബില്‍ഡ് കേരളാ ഇനിഷ്യേറ്റീവ് -എല്‍.എസ്.ജി.ഡിയുടെ ഉത്തര മേഖലാ പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റിന് പ്രവൃത്തി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഔദ്യോഗികയാത്രകള്‍ക്ക് ഉപയോഗിക്കുന്നതിനായി 2020 ഏപ്രില്‍ അല്ലെങ്കില്‍ അതിനുശേഷമോ ഉള്ള മോഡല്‍ ശീതീകരിച്ച, നല്ല കണ്ടീഷനിലുള്ള ടാക്‌സി പെര്‍മിറ്റോടുകൂടിയ ഒരു പാസഞ്ചര്‍ വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് അംഗീകൃത ടാക്‌സി ഉടമകളില്‍ നിന്ന് റീ-ക്വട്ടേഷനുകള്‍ ക്ഷണിച്ചു. സീല്‍ ചെയ്ത റീ-ക്വട്ടേഷനുകള്‍ ജൂണ്‍ 13ന് ഉച്ചയ്ക്ക് 2 മണി വരെ സ്വീകരിക്കും. വിലാസം:
റീബില്‍ഡ് കേരളാ ഇനിഷ്യേറ്റീവ് -തദ്ദേശ സ്വയംഭരണ വകുപ്പ് ആര്‍.കെ.ഐ.-എല്‍.എസ്.ജി.ഡി. മൂന്നാം നില, ബി.എസ്.എന്‍.എല്‍. സെന്റര്‍
പോസ്റ്റ് ഓഫീസ് റോഡ്, തൃശൂര്‍ - 680001 കൂടുതല്‍ വിവരങ്ങള്‍ക്ക് rki.lsgkerala.gov.in എന്ന വെബ്‌സൈറ്റിലോ 0480-29670009 നമ്പറിലോ ബന്ധപ്പെടുക.
- Log in to post comments