Skip to main content

വ്യവസായ പാർക്കുകൾ ഹരിതമാക്കുന്നു
 
കേരളത്തിലെ മുഴുവൻ വ്യവസായ ഭൂമിയും കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കാനായി വ്യവസായ എസ്റ്റേറ്റ് / പാർക്കുകളുടെ ഉള്ളിൽ അവയുടെ അതിരുകൾക്ക് ചുറ്റുമായി ഒന്ന് മുതൽ രണ്ട് മീറ്റർ വരെ വീതിയിൽ നിബിഡ വനവത്ക്കരണം നടപ്പിലാക്കാൻ ലക്ഷ്യമിടുന്നു. കേരളത്തിൽ വ്യവസായ വകുപ്പിന് കീഴിൽ 141 വ്യവസായ എസ്റ്റേറ്റുകൾ/ പാർക്കുകളാണ് ഉള്ളത്.

വനവത്കരണത്തിന്റെ ആദ്യഘട്ടമെന്ന രൂപത്തിൽ വ്യവസായ വാണിജ്യ ഡയറക്ട്രേറ്റിന്റെ നിയന്ത്രണത്തിലുള്ള വ്യവസായ ഏരിയ/ പ്ലോട്ടുകളിൽ 'ഹരിതവലയം' തീർക്കുന്ന പദ്ധതിയ്ക്ക് സംസ്ഥാനാടിസ്ഥാനത്തിൽ 2022 ജൂൺ 5 ന് 'ലോക പരിസ്ഥിതി ദിന' ത്തിൽ തുടക്കമിടുന്നു.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിയമം, കയർ, വ്യവസായ വകുപ്പ് മന്ത്രി ശ്രീ.പി.രാജീവ് എറണാകുളം എടയാർ വ്യവസായ വികസന ഏരിയായിൽ നിർവഹിക്കും. ഇതിനൊപ്പം തന്നെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 'ഹരിതവലയം' തീർക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം വിവിധ വ്യവസായ എസ്റ്റേറ്റുകളിൽ നടത്തപ്പെടും. ജനപ്രതിനിധികളും വ്യവസായ എസ്റ്റേറ്റ് അസോസിയേഷൻ പ്രതിനിധികളും ജില്ലാതല പരിപാടികൾ ഉദ്ഘാടനം ചെയ്യും.

വ്യവസായ-വാണിജ്യ വകുപ്പിനുകീഴിലുള്ള വ്യവസായ എസ്‌റ്റേറ്റുകളുടെ വിശദാംശങ്ങൾ ഈ ലിങ്കിൽ ലഭിക്കും. https://industry.Kerala.gov.in/index.php/land-infrastructure/details-of-industrial-land

വകുപ്പിനെ സംബന്ധിച്ച സംശയങ്ങളുടെ നിവാരണത്തിന് കോൾ സെൻററുമായി ബന്ധപ്പെടാനുള്ള വിവരങ്ങൾ ഈ ലിങ്കിൽ ലഭിക്കും. https://industry.kerala.gov.in/mal/index.php/contact/2022-02-05-14-18-08