Skip to main content

കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍

 

2022 മെയ് മാസത്തില്‍ നടന്ന കെ ടെറ്റ് പരീക്ഷയില്‍ തൃശൂര്‍ ജില്ലാ വിദ്യഭ്യാസ ഓഫീസിന്റെ പരിധിയിലെ വിവിധ സെന്ററുകളില്‍ പരീക്ഷ എഴുതി വിജയിച്ച വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍  ഇന്ന് (ജൂണ്‍ 7) മുതല്‍ ജൂണ്‍ 17 വരെ നടക്കും. തൃശൂര്‍ മോഡല്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന കൈറ്റ് ഓഫീസ് കെട്ടിടത്തില്‍ രാവിലെ 10.30  മുതല്‍ വൈകിട്ട് 4.00 വരെ ആയിരിക്കും വെരിഫിക്കേഷന്‍ നടക്കുക. കെ ടെറ്റ് അഡ്മിഷന്‍ ടിക്കറ്റ്, കെ ടെറ്റ് മാര്‍ക്ക്‌ലിസ്റ്റ്, മറ്റ് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലുകളും പകര്‍പ്പുകളും സഹിതം വിദ്യാര്‍ത്ഥികള്‍ കാറ്റഗറി അനുസരിച്ച് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് ഹാജരാകണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. കാറ്റഗറി 1- ജൂണ്‍ 7, കാറ്റഗറി 2- ജൂണ്‍ 8 മുതല്‍ 10 വരെ, കാറ്റഗറി 3 -13 മുതല്‍ 15 വരെ, കാറ്റഗറി 4 - ജൂണ്‍ 16, 17. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ - 0487 2331263.

date