Skip to main content

പാലക്കാട് ഐ.ഐ.എം.എസില്‍ ഡയറക്ടര്‍ ഒഴിവ്

    പട്ടികജാതി -പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പാലക്കാട് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സില്‍ ഡയറക്ടര്‍ തസ്തികയിലേക്ക്  അപേക്ഷ ക്ഷണിച്ചു.  സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 15 വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയം ഉള്ളവര്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ 15 വര്‍ഷത്തില്‍ കുറയാത്ത മാനേജ്‌മെന്റില്‍ വൈദഗ്ധ്യം തെളിയിച്ച മെഡിക്കല്‍ ബിരുദധാരികള്‍ക്കും അപേക്ഷിക്കാം.  നിശ്ചിത മാതൃകയിലുളള അപേക്ഷകള്‍ ആഗസ്റ്റ് 14 വൈകിട്ട് അഞ്ചിനു മുന്‍പ് ഡെപ്യൂട്ടി സെക്രട്ടറി എസ്.സി/എസ്.ടി ഡിഡി, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, എം.ജി റോഡ്, തിരുവനന്തപുരം, പിന്‍കോഡ് - 695001 എന്ന വിലാസത്തില്‍ ലഭിക്കണം. വെബ്‌സൈറ്റ്: www.scdd.kerala.gov.in
പി.എന്‍.എക്‌സ്.2898/18

date