Skip to main content

സൗജന്യ പി.എസ്.സി പരിശീലനം

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പത്തനംതിട്ടയില്‍  പ്രവര്‍ത്തിക്കുന്ന  പി.എസ്.സി പരിശീലന കേന്ദ്രത്തില്‍ ജൂലൈ ഒന്നു മുതല്‍ ആരംഭിക്കുന്ന ആറുമാസ സൗജന്യ പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി, യു.പി.എസ്.സി, ബാങ്കിംഗ് പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികളുടെ സൗകര്യം അനുസരിച്ച് റെഗുലര്‍, ഹോളിഡേ ബാച്ചുകള്‍ ആരംഭിക്കും. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പുറമെ ഒഴിവുളള സീറ്റുകളില്‍ മറ്റ് പിന്നോക്ക വിഭാഗക്കാരെയും പരിഗണിക്കും. എസ്.എസ്.എല്‍.സി ബുക്കിന്റെ പകര്‍പ്പും ഫോട്ടോയും സഹിതം പ്രിന്‍സിപ്പല്‍, കോച്ചിംഗ് സെന്റര്‍ മൈനോറിറ്റി യൂത്ത്, തൈക്കാവ് സ്‌കൂള്‍ കോംപൗണ്ട്, പത്തനംതിട്ട - 689 645 എന്ന വിലാസത്തില്‍ നേരിട്ട് അപേക്ഷിക്കണം. അവസാന തീയതി ജൂണ്‍ 20. ഫോണ്‍ : 9961602998, 8281165072.

date