തൃശൂരില്‍ 107 ശതമാനം പദ്ധതി തുക ചെലവഴിച്ചു: സി.എന്‍. ജയദേവന്‍ എംപി.
കഴിഞ്ഞ നാലുവര്‍ഷത്തിനിടെ തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ 107 ശതമാനം പദ്ധതി തുക ചെലവഴിച്ചതായി സി.എന്‍. ജയദേവന്‍ എംപി. പറഞ്ഞു. ജില്ലാ ആസൂത്രണ ഭവന്‍ ഹാളില്‍ നട സി. എന്‍. ജയദേവന്‍ എംപിയുടെ ഫണ്ട് അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 1348 ലക്ഷം രൂപ ഇക്കാലയളവില്‍ ചെലവഴിക്കാനായി. 376 പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കുകയും അതില്‍ 305 എണ്ണം പൂര്‍ത്തിയാക്കുകയും ചെയ്തു. 71 പ്രവൃത്തികള്‍ നിര്‍മ്മാണഘ'ത്തിലാണ്. ഫണ്ട് ആവശ്യമുള്ളതും പൂര്‍ത്തീകരിക്കാനുള്ളതുമായ പ്രവൃത്തികള്‍ക്ക് തുക നല്‍കുത് പരിഗണിക്കും. ശേഷിക്കു പ്രവൃത്തികള്‍ 2018 ഡിസംബറിനുള്ളില്‍ പൂര്‍ത്തിയാക്കാനും എം പി നിര്‍ദ്ദേശിച്ചു. യഥാസമയം ചെയ്തുതീര്‍ക്കേണ്ട റോഡ്, കെ'ിടനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാലതാമസം കൂടാതെ ചെയ്തുതീര്‍ക്കണമെും അതിനുള്ള ഫണ്ട് മുഴുവനായും ചെലവഴിക്കണമെും യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ടി.വി. അനുപമ നിര്‍ദ്ദേശിച്ചു. മഴക്കാലമായതിനാല്‍ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കരുത്. സാമ്പത്തിക വര്‍ഷം അവസാനിക്കുതു വരെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വച്ചുനീ'രുത്. ചെറിയ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ജൂലായില്‍ത െപൂര്‍ത്തിയാക്കണം. പൂര്‍ത്തിയാക്കിയ നിര്‍മ്മാണങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കാലതാമസമുണ്ടാകരുത്. അവയുടെ ഉദ്ഘാടനം ഓഗസ്റ്റിനുള്ളില്‍ പൂര്‍ത്തിയാക്കുമെും ജില്ലാകളക്ടര്‍ പറഞ്ഞു. ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ ഡോ. എം. സുരേഷ്‌കുമാര്‍, ബിഡിഒ മാര്‍, നിര്‍മ്മിതി കേന്ദ്രം ജീവനക്കാര്‍, മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തവരുടെ പ്രതിനിധികള്‍ എിവരും യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments