Skip to main content

ഗൃഹചൈതന്യം പദ്ധതി

 

സംസ്ഥാന ആയുഷ് വകുപ്പും ഔഷധ സസ്യബോര്‍ഡും തൊഴിലുറപ്പ് പദ്ധതിയുമായി ചേര്‍ന്ന് കേരളപ്പിറവി ദിനത്തില്‍ എല്ലാ വീടുകളിലും ആര്യവേപ്പ്, കറിവേപ്പ് തൈകള്‍ നട്ട് പരിപാലിക്കുന്നതിന് ഗൃഹചൈതന്യം എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിച്ചു. ജില്ലയില്‍ ഇലന്തൂ ര്‍, കോയിപ്രം, മല്ലപ്പള്ളി, പുളിക്കീഴ് ബ്ലോക്കുകളില്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പരിശീലന പരിപാടി ഈ മാസം 17ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പരിശീലനം ഉദ്ഘാടനം  ചെയ്യും.          (പിഎന്‍പി 1890/18)

date