Skip to main content

തൊഴില്‍ രഹിത വേതന വിതരണം

 

വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ തൊഴില്‍ രഹിതവേതന വിതരണം ഈ മാസം 18, 19 തീയതികളില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് വരെ പഞ്ചായത്താഫീസില്‍ നടക്കും. ഗുണഭോക്താക്കള്‍ എംപ്ലോയ്‌മെന്റ് കാര്‍ഡ്, റേഷന്‍ കാര്‍ഡ്, എസ്എസ്എല്‍സി ബുക്ക്, റ്റി.സി എന്നിവയുടെ അസല്‍ സഹിതം ഹാജരായി വേതനം കൈപ്പറ്റണം. തൊഴിലുറപ്പ് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ക്കും മറ്റ് വ്യക്തിഗത ക്ഷേമപെന്‍ഷനുകള്‍ കൈപ്പറ്റുന്നവര്‍ക്കും തൊഴില്‍രഹിത വേതനത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. 

                 (പിഎന്‍പി 1893/18)

date