Skip to main content

ലോഗോ ക്ഷണിച്ചു

കേരളത്തിലെ യുവജനങ്ങളുടെ കലാ-കായിക-സാഹിത്യശേഷി പരിപോഷിപ്പിക്കുന്നതിന് കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2022 വര്‍ഷത്തെ ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തില്‍ എന്‍ട്രികള്‍ ക്ഷണിച്ചു. എ4 സൈസില്‍ മര്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത എന്‍ട്രികള്‍ ജൂലൈ 25ന് വൈകുന്നേരം അഞ്ച് മണിക്ക് മൂന്‍പ് ലഭിക്കണം. എന്‍ട്രികള്‍ അയയ്ക്കുന്ന കവറിന് മുകളില്‍ 'കേരളോത്സവം 2022 ലോഗോ' എന്ന് രേഖപ്പെടുത്തി മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദന്‍ യൂത്ത് സെന്റര്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിനു സമീപം, കുടപ്പനക്കുന്ന് പി.ഒ തിരുവനന്തപുരം-43 ഫോണ്‍: 0471-2733139, 2733602 വിലാസത്തില്‍ അയക്കണം.
 

date