Post Category
ബാങ്ക്, ആധാര്‍ വിവരങ്ങള്‍ നല്‍കണം
കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ എല്‍ ഐ സി മുഖേന നടപ്പിലാക്കുന്ന ആം ആദ്മി ബീമാ യോജന ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഗുണഭോക്താക്കള്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍ നമ്പര്‍ എന്നിവ ംംം.രവശമസ.ീൃഴല്‍ മുഖേന ബന്ധിപ്പിക്കണം. അക്ഷയ, കുടുംബശ്രീ ഉന്നതി, ജനസേവന കേന്ദ്രങ്ങള്‍ വഴി അഞ്ച് രൂപ ഫീസ് നല്‍കിയും സേവനം ഉപയോഗപ്പെടുത്താം. അവസാന തീയതി നവംബര്‍ 15. ആം ആദ്മി ബീമാ യോജന പദ്ധതിയിലെ 18 മുതല്‍ 50 വരെയുള്ള അംഗങ്ങള്‍ക്കുള്ള മരണാന്തര ധനസഹായം 30000 രൂപയില്‍ നിന്നും രണ്ട് ലക്ഷം രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്.
date
- Log in to post comments